IB Officer Death: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; പരാതി നൽകി

മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പേട്ട പൊലീസിനും പരാതി നൽകി.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 01:06 PM IST
  • രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയാണ് മേഘ.
  • മരണത്തിൽ ദുരൂഹതയുണ്ടെന്ന മേഘയുടെ അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു.
  • മേഘയുടെ ഫോൺ സൈബർ കുറ്റാന്വേഷണ വിഭാഗം പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
IB Officer Death: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; പരാതി നൽകി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പേട്ട പൊലീസിനും പരാതി നൽകി.

Add Zee News as a Preferred Source

ഇന്നലെ രാവിലെയാണ് മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ ട്രാക്കിലായിരുന്നു മേഘയുടെ മൃതദേഹം കണ്ടെടുത്തത്. രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയാണ് മേഘ. മരണത്തിൽ ദുരൂഹതയുണ്ടെന്ന മേഘയുടെ അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. മേഘയുടെ ഫോൺ സൈബർ കുറ്റാന്വേഷണ വിഭാഗം പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

Also Read: IB Officer's Death: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു; മേഘ അവസാനം വിളിച്ചത് ആരെ?

 

അതേസമയം ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സമയം മേഘ ആരോടാണ് സംസാരിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. അപകടത്തിൽ മേഘയുടെ മൊബൈൽ പൂർണമായും തകർന്നതായിട്ടാണ് റിപ്പോർട്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. 

പത്തനംതിട്ട കൂടൽ സ്വദേശിയാണ് 25 കാരിയായ മേഘ. ഒരു വർഷം മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ചത്. പൊലീസിന്റെയും ഐബിയുടെയും അന്വേഷണത്തിൽ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. മേഘയുടെ സംസ്കാരം അതിരുങ്കലിലെ വീട്ടുവളപ്പിൽ നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News