ജനിച്ചത്‌  ഇരട്ട തലയുള്ള പശു കിടാവ്,  അമ്പരന്ന് വീട്ടുകാര്‍...!!


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ കോഴി പ്രസവിച്ചതിന്‍റെ അമ്പരപ്പ് മാറും മുന്‍പേ   മറ്റൊരു സംഭവം കൂടി...  ഇത്തവണ പശുവാണ്‌ കഥാപത്രം... 


രണ്ട് തലയുള്ള പശു കിടാവ്  ജനിച്ചതിന്‍റെ  അമ്പരപ്പിലാണ് പേരാമ്പ്ര  നിവാസികള്‍.  പാലേരി തരിപ്പിലോട് ടി. പി. പ്രേമജന്‍റെ  വീട്ടിലാണ് സംഭവം നടന്നത്  


രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായുമാണ് കിടാവിനുള്ളത്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നേയുള്ളൂ. പശുവിന്‍റെ  രണ്ടാമത്തെ പ്രസവത്തിലാണ് ഈ അപൂര്‍വ്വ കിടാവ് ജനിച്ചത്. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്‍റെ  നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയാണ് കിടാവിനെ പുറത്തെടുത്തത്


തല ഉയര്‍ത്തി നില്‍ക്കാനും എഴുന്നേല്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് കിടാവ്. ഒഴിച്ചു കൊടുക്കുന്ന പാല്‍ രണ്ടു വായിലൂടെയും കുടിക്കുന്നുമുണ്ട് എന്നതാണ് പ്രത്യേകത. സങ്കര ഇനത്തില്‍ പെട്ടതാണ് പശുവും കിടാവും. 


ഇരട്ടത്തലയുള്ള  പശു കിടാവ്   ജനിച്ച വിവരമറിഞ്ഞ് നാട്ടുകാര്‍ ഒന്നടങ്കം അമ്പരപ്പിലാണ്. കിടാവിനെ കാണാന്‍ നിരവധി പേരാണ് പ്രേമജന്‍റെ  വീട്ടിലേക്ക് എത്തുന്നത്... 


Also read: ഇതെന്ത് മറിമായം! പിണറായിയില്‍ കോഴി പ്രസവിച്ചു


കഴിഞ്ഞ ആഴ്ചയിലാണ്  പിണറായി വേണ്ടുട്ടായില്‍ കോഴി പ്രസവിച്ചത്.  വെണ്ടുട്ടായിലെ 'തണലില്‍' കെ രജനിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചത്. പ്രസവശേഷം രക്തസ്രാവമുണ്ടായി കോഴി അല്‍പ സമയത്തിനകം ചത്തു പോകുകയും ചെയ്തിരുന്നു