)
പാലക്കാട്: കൊടുമ്പിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കൊടുമ്പ് ഓലശേരി പാളയം സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. പാടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. രാവിലെ ആറ് മണിയോടെ കൃഷിയിടത്തിൽ നിന്ന് തേങ്ങ ശേഖരിക്കാൻ പോയ മാരിമുത്തു പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് ഷേക്കേറ്റത്.
വീടിന് സമീപത്ത് തന്നെയാണ് കൃഷി സ്ഥലം. മോട്ടോർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതിയെത്തിക്കുന്ന ലൈനാണ് കനത്ത മഴയിലും കാറ്റിലും പൊട്ടിവീണത്. ഏറെ നേരം കഴിഞ്ഞിട്ടും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പ്രദേശത്ത് ശക്തമായ കാറ്റുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ട്രാൻസ്ഫോമർ ഓഫ് ചെയ്തതിന് ശേഷമാണ് സ്ഥലത്ത് നിന്ന് മൃതദേഹം മാറ്റിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നതെന്നും എല്ലാ ദിവസവും പുലർച്ചെ തന്നെ മാരിമുത്തു കൃഷിയിടത്തിലേക്ക് വരാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.