Wild Boar: കാട്ടുപന്നിയുടെ ആക്രമണത്തിൽ കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Farmer Killed: വള്ള്യായി സ്വദേശി ശ്രീധരൻ (70) ആണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. ശരീരം മുഴുവൻ പന്നിയുടെ കുത്തേറ്റതായാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 12:48 PM IST
  • ശരീരത്തിലാകെ മുറിവേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • മൃതദേഹം തലശേരി ഇന്ദിരാ​ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി
Wild Boar: കാട്ടുപന്നിയുടെ ആക്രമണത്തിൽ കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരൻ (70) ആണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. ശരീരം മുഴുവൻ പന്നിയുടെ കുത്തേറ്റതായാണ് വിവരം. ഞായറാഴ്ച സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യവേയാണ് കാട്ടുപന്നി ആക്രമിച്ചത്.

Add Zee News as a Preferred Source

ശരീരത്തിലാകെ മുറിവേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ഇന്ദിരാ​ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന ജനസാന്ദ്രതയുള്ള പാനൂരിലെ വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോൾ വന്യജീവി ആക്രമണമുണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

ഈ വർഷം ഇതുവരെ 15 പേർക്ക് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷവും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News