)
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ ഥാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അപകടത്തിൽ ഥാർ പൂർണമായും തകർന്നു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചേർത്തലയിലേക്ക് പോയ ബസാണ് ഥാറുമായി കൂട്ടിയിടിച്ചത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പ്രിൻസിന്റെ ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പിൽ 5 പേരാണ് ഉണ്ടായിരുന്നത്. പ്രിൻസിന്റെ ഭാര്യയ്ക്കും മറ്റൊരു മകൾ ഐശ്വര്യയ്ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.