കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അച്ഛൻ എട്ട് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. സർക്കാർ ഇടപെടലിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി കുട്ടികളെ ഏറ്റെടുക്കുമെന്ന് അറിയിച്ചത്.
എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളെയും ഏറ്റെടുക്കാനും കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമായി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
ALSO READ: 8 വയസുകാരിക്ക് ക്രൂരമര്‍ദനം; അച്ഛൻ കസ്റ്റഡിയിൽ; സംഭവം കണ്ണൂരിൽ
കുട്ടികൾ ഇപ്പോൾ അച്ഛന്റെ സഹോദരിയുടെ കുടകിലെ വീട്ടിലാണ് ഉള്ളത്. ഇവരെ അവിടെ നിന്ന് ചെറുപുഴയിലേക്ക് കൊണ്ടുവരും. പോലീസ് നടപടികൾ കഴിഞ്ഞ ശേഷം സിഡബ്ല്യുസി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കണോയെന്ന കാര്യത്തിൽ വിശദമായ പഠനത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ രവി വ്യക്തമാക്കി.
എട്ട് വയസുകാരിയെ പിതാവ് മർദ്ദിക്കുന്നത് മുൻപും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞു. കുട്ടികൾ അമ്മയ്ക്കൊപ്പമായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് അച്ഛൻ വന്ന് കുട്ടികളെ കൊണ്ടുപോയതാണ്. കുട്ടികളുടെ അമ്മയെയും അച്ഛൻ മർദ്ദിച്ചിരുന്നെന്നും ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് കൊടുത്തിട്ടുണ്ടെന്നും അമ്മയുടെ സഹോദരി അനിത പറഞ്ഞു.
കുട്ടികൾക്ക് പഠിക്കാനോ ഉറങ്ങാനോ പോലും സാധിക്കുന്നില്ലെന്ന് അനിത പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് കൗൺസിലിങ് നൽകും. വിശദമായി പരിശോധിച്ച ശേഷം മാത്രമേ കുട്ടികളെ അമ്മയ്ക്ക് കൈമാറണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.