close

News WrapGet Handpicked Stories from our editors directly to your mailbox

മുഖ്യമന്ത്രിയ്ക്കെതിരെ വിവാദ പോസ്റ്റ്‌; യുവനേതാവിന് തടവും പിഴയും!!

മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്താണ് ബിപിന്‍ വിവാദ പോസ്റ്റിട്ടത്. 

Updated: Jul 16, 2019, 11:15 AM IST
 മുഖ്യമന്ത്രിയ്ക്കെതിരെ വിവാദ പോസ്റ്റ്‌; യുവനേതാവിന് തടവും പിഴയും!!

മൂലമറ്റം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പോസ്റ്റിട്ട യുവനേതാവിന് തടവും പിഴയും ശിക്ഷ. 

ഐഎന്‍ടിയുസി യുവനേതാവും മൂലമറ്റം സ്വദേശിയുമായ ബിപിൻ ഈട്ടിക്കാനെയാണ് കോടതി ശിക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്താണ് ബിപിന്‍ വിവാദ പോസ്റ്റിട്ടത്. ഒരുദിവസത്തെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. 

ഡിവൈഎഫ്ഐ മൂലമറ്റം ബ്ലോക്ക്‌ പ്രസിഡന്‍റ് നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയത്.