)
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയ പെൺകുട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ. വ്യാജ പരാതിയാണിതെന്നാണ് ഫെന്നി ആവർത്തിക്കുന്നത്. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണത്തിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും ഫെന്നി വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാൻ.
ഹോം സ്റ്റേ പോലൊരു കെട്ടിടത്തിൽ തന്നെ എത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നായിരുന്നു യുവതി നൽകിയ പരാതിയിൽ പറയുന്നത്. പരാതി വ്യാജമാണെന്നും അത്തരത്തിലൊരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ഫെന്നി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാൻ വേണ്ടിയുള്ള നീക്കമാണോ ഇതെന്നാണ് ഇപ്പോൾ സംശയം. പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഫെന്നി പറഞ്ഞു. ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് പരാതിക്കാരി വ്യക്തമാക്കണമെന്ന് ഫെന്നി നൈനാൻ വെല്ലുവിളിച്ചു. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും ഫെന്നി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.