തിരുവനന്തപുരം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കരാര്‍ വ്യവസ്ഥയില്‍ കൂടുതല്‍ പേരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ വകുപ്പ് ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി കോവിഡ് ബ്രിഗേഡ് എന്ന നിലയിലായിരിക്കും പ്രവര്‍ത്തനം എന്ന് 
മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


ഡോക്റ്റര്‍മാര്‍ മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വരെയടങ്ങുന്ന ഈ ബ്രിഗേഡ് ആയിരിക്കും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുക.


നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ഭാഗമായാണ് കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും പ്രവര്‍ത്തനത്തിനിടെ രോഗം ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശുചീകരണ തൊഴിലാളികളുടെ വേതനം 450 ല്‍ നിന്ന് ആയിരം രൂപയാക്കും.ഗ്രേഡ് 4 വിഭാഗത്തില്‍ ഉള്ളവര്‍ക്കാണ് ഈ വര്‍ധന,


Also Read:Corona Virus:മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം;ഈ വര്‍ഷം പിറന്നാള്‍ ആഘോഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ!


പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസ സൗകര്യം നല്‍കും.ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ സ്രവം പരിശോധിക്കാനുള്ള 
ഉപകരണം സ്ഥാപിക്കും.


പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.