പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപം;തോമസ്‌ ഐസക്കിന്റെ വിമര്‍ശനത്തിന് പുല്ലുവില;പിന്തുണച്ച് താരങ്ങള്‍!

കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായി സിനിമാ 

Updated: Apr 5, 2020, 02:13 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപം;തോമസ്‌ ഐസക്കിന്റെ വിമര്‍ശനത്തിന് പുല്ലുവില;പിന്തുണച്ച് താരങ്ങള്‍!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായി സിനിമാ 
രംഗത്തെ പ്രമുഖര്‍, സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാല്‍,മമ്മൂട്ടി, സംവിധായകന്‍ പ്രിയദര്‍ശന്‍,നടി അനുശ്രീ,ഗായിക കെഎസ് ചിത്ര,നടനും സംവിധായകനും ആയ ജോയി മാത്യു
 എന്നിവരടക്കം പല പ്രമുഖരും പിന്തുണ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

 

 

എഎസ്എന്‍ഡിപി യോഗം ജെനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഐക്യദീപത്തിനെ 
പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

 

 

മാതാ അമൃതാനന്ദമയി,സ്വാമി ചിതാനന്ദ പുരി,മാര്‍ സേവേറിയോസ് കുര്യാക്കോസ്,എംജിഎസ് നാരായണന്‍,പി വത്സല,മേജര്‍ രവി,സ്വാമി വിശുദ്ധാനന്ദ,എസ്,എന്‍ സ്വാമി,ശ്രീകുമാരന്‍ തമ്പി,
സുരഭി ലക്ഷ്മി,സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്നിവര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

കൊറോണ വൈറസ്‌ എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിക്ക് ഒന്‍പത് മിനുട്ട് ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം തെളിയിക്കണം 
എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
എന്നാല്‍ സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്ക് ഈ ദീപം തെളിയിക്കലിനെ വിമര്‍ശിച്ച് രംഗത്ത് വരുകയും ചെയ്തു.
"രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്.

പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞു. 
അതുകൊണ്ട് അബദ്ധം മനസിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണം. ഈ സമയത്ത് രാജ്യം ഇരുട്ടിലായിപ്പോയാൽ, 
നമ്മുടെ ആശുപത്രികളെ അതെങ്ങനെയാവും ബാധിക്കുക.' എന്ന വിമര്‍ശനം ഉയര്‍ത്തിയ തോമസ്‌ ഐസക്ക് തന്‍റെ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ 
വ്യക്തമാക്കുകയും ചെയ്തു.