Nilambur by election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക തയ്യാറാകുന്നു, പ്രഖ്യാപനം മെയ് അഞ്ചിന്

Final voters list for Nilambur bypoll: വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ വഴി കൈമാറി.

Written by - Zee Malayalam News Desk | Last Updated : Apr 30, 2025, 07:31 PM IST
  • അന്തിമ വോട്ടർപട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കും
  • രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക
Nilambur by election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക തയ്യാറാകുന്നു, പ്രഖ്യാപനം മെയ് അഞ്ചിന്

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ വഴി കൈമാറി.

Add Zee News as a Preferred Source

വോട്ടര്‍ പട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍, പട്ടികയില്‍ നിന്നും നീക്കംചെയ്യാനുള്ള അപേക്ഷകള്‍, പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റീസ് അടയാളപ്പെടുത്തലുകള്‍, വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷകള്‍, വിലാസമാറ്റ അപേക്ഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പട്ടികകളാണ് കൈമാറിയിരിക്കുന്നത്.

ALSO READ: ജാതി സെൻസസിന് കേന്ദ്രസർക്കാർ; നീക്കം ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ്‌സൈറ്റുകളിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നോട്ടീസ് ബോര്‍ഡിലും ഇവ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം അന്തിമ വോട്ടർപട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News