)
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത സാമ്പത്തിക വർഷം മുതലാണ് ഈ സംവിധാനം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉൾപ്പെടുത്തി വിരമിക്കുന്നതിന് മുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുമെന്നും ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും ഇതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ജീവനക്കാർക്ക് വിരമിച്ച ശേഷം ഓരോ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുന്ന എൻപിഎസിൽ തുടരേണ്ടവർക്ക് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരിൽ നിന്ന് പിരിക്കുന്ന തുകയും സർക്കാരിൻ്റെ പെൻഷൻ വിഹിതവും ഓഹരി മാർക്കറ്റിൽ നിക്ഷേപിക്കും ഷെയർ മാർക്കറ്റ് താഴേക്ക് പോയാലും ജീവനക്കാർക്ക് അവസാന ശമ്പളത്തിൻ്റെ അടിസ്ഥാന വേതനത്തിൻ്റെ പാതി പെൻഷനായി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.