Kozhikode Medical College Fire: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക; ആളുകളെ മാറ്റുന്നു

ആശുപത്രിയിലെ ആറാം നിലയിലെ അത്യാഹിത വിഭാ​ഗത്തിലാണ് പുക ഉയർന്നിരിക്കുന്നത്. ഇവിടെ നിന്നും ആളുകളെ മാറ്റുകയാണ്. 

Written by - Zee Malayalam News Desk | Last Updated : May 5, 2025, 03:28 PM IST
  • ആറാം നിലയിലെ അത്യാഹിത വിഭാ​ഗത്തിലാണ് പുക ഉയർന്നത്.
  • ഇവിടെ നിന്നും ആളുകളെ മാറ്റുകയാണ്.
Kozhikode Medical College Fire: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക; ആളുകളെ മാറ്റുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാ​ഗത്തിൽ വീണ്ടും പുക ഉയർന്നു. ആറാം നിലയിലെ അത്യാഹിത വിഭാ​ഗത്തിലാണ് പുക ഉയർന്നത്. ഇവിടെ നിന്നും ആളുകളെ മാറ്റുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കുന്നത് ആറാം നിലയിലാണ്. ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി.

Add Zee News as a Preferred Source

കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് എന്നീ നിലകളില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പുക ഉയർന്നിരിക്കുന്നത്. 

Also Read: Kick Drugs, Say Yes to Sports: ലഹരിക്ക് എതിരെ ശക്തമായ പ്രതിരോധം കായികക്ഷമതയിലൂടെ: മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം നിലവിൽ ആറാം നിലയിൽ രോഗികൾ ആരുമില്ല. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News