Kozhikode Fire Accident: കോഴിക്കോട് തീപിടിത്തം: കേസെടുത്ത് പോലീസ്; എട്ടുകോടി രൂപയുടെ നഷ്ടം

Kozhikode Fire Accident Update: ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : May 19, 2025, 02:41 PM IST
  • കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു
  • എഫ്‌ഐആർ അനുസരിച്ച് 8 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്
Kozhikode Fire Accident: കോഴിക്കോട് തീപിടിത്തം: കേസെടുത്ത് പോലീസ്; എട്ടുകോടി രൂപയുടെ നഷ്ടം

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. എഫ്‌ഐആർ അനുസരിച്ച് 8 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Also Read: പാകിസ്താൻ ലക്ഷ്യമിട്ടതിൽ സുവർണ്ണ ക്ഷേത്രവും; രക്ഷയായത് ഇന്ത്യയുടെ വ്യോമ പ്രതിരോധം

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പും പറഞ്ഞു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നുമാണ് മേയർ അറിയിച്ചിരിക്കുന്നത്. ഇതിനിടയിൽ ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ പാർട്ണർമാർ തമ്മിലുണ്ടായിരുന്ന തർക്കം സംബന്ധിച്ചും  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നേരത്തെ ഈ സംരഭത്തിന്റെ പാർട്ണറായിരുന്ന പ്രകാശൻ എന്ന വ്യക്തിയും നിലവിലെ ഉടമ മുകുന്ദനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇപ്പോഴത്തെ ഉടമയ്ക്ക് പരിക്കേറ്റിരുന്നുവെന്നും പോലീസ് പറയുന്നത്.  ഒന്നരമാസം മുമ്പാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മുകുന്ദന് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുകുന്ദനുമായുള്ള ബിസിനസ് അവസാനിപ്പിച്ച ശേഷം പ്രകാശൻ പുതിയ കട തുടങ്ങിയെങ്കിലും ഇവർ തമ്മിലുള്ള തർക്കം തുടർന്നിരുന്നു. ഈ തർക്കത്തിന് തീപ്പിടുത്തവുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: ഗജകേസരി രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല ലഭിക്കും ജാക്പോട്ട് നേട്ടങ്ങൾ!

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്ര വ്യാപാരശാലയിൽ തീപിടിത്തമുണ്ടായത്. ഞായറാഴ്ച ആയിരുന്നെങ്കിലും ഇന്നലെ കട തുറന്നു പ്രവർത്തിച്ചിരുന്നു. മാത്രമല്ല നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. എങ്കിലും തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടരുകയായിരുന്നു.

സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതിൽ ഇവിടെ സംഭരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. മണിക്കൂറുകളോളം നീണ്ടു നിന്ന തീപിടുത്തം നഗരത്തെ കറുത്ത പുകയിലാക്കി. നഗരത്തിൽ ഗതാഗത കുരുക്കും ഉണ്ടാക്കി. എങ്കിലും ഒരാശ്വാസം എന്നുപറയുന്നത് തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News