Kozhikode Fire Accident: വീണ്ടും പുക ഉയരുന്നതായി റിപ്പോർട്ട്; കാരണം കണ്ടെത്താൻ ഫയർഫോഴ്സ് പരിശോധന ഇന്ന്

Kozhikode New Bus Stand Fire Accident Updates: ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും ക്കും. റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : May 19, 2025, 08:34 AM IST
  • തീ അണച്ചത് 10 മണിക്കൂറോളം സമയമെടുത്താണ്
  • തീ എവിടെ നിന്നാണ് പടർന്നത് എന്നതു സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
Kozhikode Fire Accident: വീണ്ടും പുക ഉയരുന്നതായി റിപ്പോർട്ട്; കാരണം കണ്ടെത്താൻ ഫയർഫോഴ്സ് പരിശോധന ഇന്ന്

കോഴിക്കോട്:  കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലെ വസ്തുക്കളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നതായി റിപ്പോർട്ട്. ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തുകയാനിന്നും റിപ്പോർട്ടുണ്ട്. തീപിടുത്തത്തിൽ ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായി കത്തി നശിച്ചിട്ടുണ്ട്‌.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചിട്ടുണ്ട്

തീ അണച്ചത് 10 മണിക്കൂറോളം സമയമെടുത്താണ്. തീ എവിടെ നിന്നാണ് പടർന്നത് എന്നതു സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രാഥമിക നിഗമനം. ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്നും അശാസ്ത്രീയമായ നിർമാണം തീയണക്കുന്നതിന് തടസമായി എന്നും റിപ്പോർട്ടുണ്ട്. 

Also Read: മേട രാശിക്കാർക്ക് കഠിനാധ്വാനം ഏറും, ചിങ്ങ രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!

സംഭവം നടന്ന മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സിന് രണ്ടാം നിലയിൽ എത്താനായത് തന്നെ.  അപകടത്തിൽ 50 കോടിക്കടുത്ത് നാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.  തീപിടിത്തതിന്‍റെ കാരണം അറിയാൻ ഇന്ന് ഫയർഫോഴ്‌സ്‌ പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.  ശേഷം അതിന്റെ റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കുമെന്നാണ് സൂചന. തീപിടിത്തം സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. തീ പൂര്ണമായതും പുലർച്ചയോടെയാണ് അണച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News