)
ആലപ്പുഴ: ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടുത്തം. ആലപ്പുഴ കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന വിൽപനശാലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങളാണ് കത്തിനശിച്ചത്. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയതോടെ കനത്ത പുകയാണ് പ്രദേശത്ത് ഉയർന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്നുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.