Fire Break out: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി

Fire Breaks Out: ആശുപത്രിയിലെ ജനറേറ്റർ റൂമിന് സമീപമാണ് തീപിടുത്തം ഉണ്ടായത്

Written by - Vishnupriya S | Last Updated : Feb 4, 2026, 06:25 PM IST
  • തീപിടുത്തമുണ്ടായി ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
  • രോഗികളെ പുറത്തിറക്കിയ ശേഷമാണ് തീ നിയന്ത്രിച്ചത്.
  • മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്‍റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Fire Break out: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ജനറേറ്റർ റൂമിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തമുണ്ടായി ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയ ശേഷമാണ് തീ നിയന്ത്രിച്ചത്. മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്‍റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

Add Zee News as a Preferred Source

ഡീസൽ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ വൻ സ്ഫോടനമാണ് ഒഴിവായത്. നിലവില്‍ ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിച്ചിരുന്നു. തീപിടിക്കാൻ കാരണം ഷോർട്ട് സർക്ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News