close

News WrapGet Handpicked Stories from our editors directly to your mailbox

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം!!

കൊച്ചി നഗരത്തിലേത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയില്‍ നിന്നുള്ള പുക കാണുന്ന അവസ്ഥയാണ്.

Updated: May 27, 2019, 10:56 AM IST
കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം!!

കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. വസ്ത്ര സ്ഥാപനത്തില്‍  നിന്നും തുടങ്ങിയ അഗ്നിബാധ നിമിഷ നേരം കൊണ്ട് സമീപമുള്ള കടകളിലേക്ക് പടരുകയായിരുന്നു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. 

കൊച്ചി നഗരത്തിലേത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയില്‍ നിന്നുള്ള പുക കാണുന്ന അവസ്ഥയാണ്.

സമീപമുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. 

അതേസമയം, ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. 

ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനാണ് ധാരണ. വന്‍ തോതിലുള്ള നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് അറിവ്. 

ബ്രോഡ് വേ മാര്‍ക്കറ്റില്‍, മൂന്ന്‍ നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓള്‍സെയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഭദ്ര ടെക്സറ്റൈല്‍സിലാണ് അഗ്നിബാധ ആരംഭിച്ചത് എന്നാണ് വിവരം.

 

 

 

 

 

 

 

 

 

 

 

 

 

 

 

Tags: