Thuravoor Taluk Hospital: ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്ത് മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക വിവരം.

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്ത് അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 10:15ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്ത് മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക വിവരം.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിച്ചു. രോഗികളെയും മറ്റുള്ളവരെയും ഉടൻ തന്നെ പുറത്തെത്തിച്ചതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.