കൊല്ലത്തും കൊറോണ, ഇന്ന് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്!

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. ഇതോടെ, കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണ൦ 164 ആയി. 

Last Updated : Mar 27, 2020, 07:14 PM IST
  • ഇന്ന് രോഗം സ്ഥിരീകരിച്ച 39 പേരില്‍ 34 പേരും കാസര്‍ഗോഡ് ജില്ലകാരാണ്. കൊല്ലത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലെ ആദ്യ കൊറോണ വൈറസ് കേസാണ്.
കൊല്ലത്തും കൊറോണ, ഇന്ന് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. ഇതോടെ, കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണ൦ 164 ആയി. 

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 39 പേരില്‍ 34 പേരും കാസര്‍ഗോഡ് ജില്ലകാരാണ്.

ഇവരെ കൂടാതെ കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശ്ശൂര്‍ കൊല്ലം കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലെ ആദ്യ കൊറോണ വൈറസ്  കേസാണ്.  

112 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,10,299 ആണ്. ഇവരില്‍ 1,09,683 പേര്‍ വീടുകളിലും 616 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

ഇന്ന് പരിശോധനയ്ക്കയച്ച 5679 സാമ്പിളുകളില്‍ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്.

Trending News