കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍റര്‍ വിദ്യാര്‍ത്ഥി!

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ആദ്യ ട്രാന്‍സ്‌ജെന്‍റര്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് നാദിറ.

Last Updated : Oct 5, 2018, 05:02 PM IST
കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍റര്‍ വിദ്യാര്‍ത്ഥി!

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍ പുതിയ തന്ത്രവുമായി എഐഎസ്എഫ്. 

ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയെ തിരഞ്ഞെടുത്തിരിക്കുകയാണ് എഐഎസ്എഫ്. 

തോന്നയ്ക്കല്‍ എ ജെ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലെ മാധ്യമ വിദ്യാര്‍ത്ഥിനിയായ നാദിറ  എഐഎസ്എഫിനെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. 

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ആദ്യ ട്രാന്‍സ്‌ജെന്‍റര്‍ മാധ്യമ വിദ്യാര്‍ത്ഥിയായ നാദിറ ഇന്ത്യയിലെ പ്രശസ്തമായ ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ ഷോ എംഎക്‌സ് മാനവീയം 2018, മിസിസ് വര്‍ണ്ണം 2018 വിജയിയുമാണ്‌.

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും അര്‍ഹയായിട്ടുള്ള നാദിറ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. നിലവില്‍ കേരളത്തിലെ എല്‍ജിബിടിഐക്യു സംഘടനയായ ക്വയറിഥം സിബിഒയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാണ് നാദിറ.
 

Trending News