തോമസ്‌ ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

ധനമന്ത്രി തോമസ് ഐസക്കിനെതിരെ അടിമലത്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇവിടം സന്ദര്‍ശിച്ച മന്ത്രി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

Last Updated : Dec 8, 2017, 12:07 PM IST
തോമസ്‌ ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ അടിമലത്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇവിടം സന്ദര്‍ശിച്ച മന്ത്രി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്ന് അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും പരാതിയുണ്ടായി. 

കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേഴ്സിക്കുട്ടിയമ്മ അടക്കമുള്ള മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

Trending News