)
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറി 5 പേർക്ക് പരിക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും രണ്ട് വഴിയാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കാർ അമിത വേഗതിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു.
ഒരു ഓട്ടോ ഡ്രൈവർ ഒഴികെ ബാക്കി 4 പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവർക്ക് കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുദത്ത് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ച് പഠിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്. ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. വിഷ്ണുനാഥിനൊപ്പം അമ്മാവൻ വിജയനും കാറിലുണ്ടായിരുന്നു. ഇരുവരുടെയും ലൈസൻസ് റദ്ദാക്കും. അതേസമയം കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്ന് ആർടിഒ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.