തിരുവനന്തപുരം: അരുവിക്കരയിൽ അഞ്ച് വയസുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണിയിൽ ചുറ്റി കഴുത്തിൽ മുറുകി ശ്വാസം മുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (5) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ആണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയത്. വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.
മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഉറങ്ങിക്കിടന്നിരുന്ന അപ്പൂപ്പൻ നാല് മണിക്ക് ഉണർന്ന് വന്ന് നോക്കിയപ്പോൾ തുണി കഴുത്തിൽ ചുറ്റി കുരുങ്ങി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു.
നാട്ടുകാരെ വിളിച്ച് കൂട്ടി അരുവിക്കര സിഎച്ച്എസിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അരുവിക്കര പോലീസ് സംഭവത്തിൽ കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









