Palakkad News: അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ​ഗുരുതരാവസ്ഥയിൽ

ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ആസിഡ് കുടിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 1, 2025, 06:13 PM IST
  • അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു.
  • കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റിട്ടുണ്ട്. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Palakkad News: അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ച് ​ഗുരുതരാവസ്ഥയിലായിരിക്കുന്നത്.

Add Zee News as a Preferred Source

അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റിട്ടുണ്ട്. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Shocking News: ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്നു; വീണത് കത്തിയുടെ മുകളിലേക്ക്, 8 വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ ഓടിവന്ന് കത്തിയുടെ മുകളിലേക്ക് വീണ് 8 വയസ്സുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗർ പാടിയിലാണ് സംഭവം. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ കുട്ടിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരട്ട കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിച്ചത്. ഇതിലേക്കാണ് കുട്ടി വീണത്. കുട്ടി കാല്‍വഴുതിയാണ് കുട്ടി കത്തിക്കു മുകളിലേക്ക് വീണതെന്നാണ് വിവരം. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേൽക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News