തിരുവനന്തപുരം: കാട്ടാക്കടയിലെ ബാറിന് സമീപം ബിയർ കുപ്പി കൊണ്ട് അഞ്ചുവയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ പ്രധാന പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കട്ടക്കോട് കാവ് വിള പുത്തൻവീട്ടിൽ മുഹമ്മദ് നദീമാണ് പിടിയിലായത്.
കാട്ടാക്കട സിഐ മൃദുൽ കുമാറിന്റെയും എസ്ഐ മനോജിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ബിയർ കുപ്പി കൊണ്ട് കുട്ടിക്കും പിതാവിനും പരിക്കേറ്റ സംഭവത്തിൽ പ്രാഥമികമായി ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല.
ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു. മുഹമ്മദ് നദീമിനെയും പോലീസ് നിരീക്ഷിച്ചു. ഗൂഗിൾ പേ വഴിയാണ് ഇയാൾ പണമിടപാട് നടത്തിയത്.
ഇയാൾ ബിയർ വാങ്ങി പുറത്തിറങ്ങുന്നതും പുറത്തേക്ക് പോകുന്നതുമായ ദൃശ്യം സിസിടിവിയിൽ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കൃത്യം ചെയ്തത് നദീമാണെന്ന് ഉറപ്പിച്ചത്. ഇയാളുടെ ഫോൺ നമ്പറും നിരീക്ഷിച്ചിരുന്നു.
സംഭവത്തിനുശേഷം ഇയാളുടെ ടവർ ലൊക്കേഷൻ പൂവാർ ഭാഗത്താണെന്ന് കണ്ടെത്തി. ഇയാൾ തിരികെ വീട്ടിലേക്ക് മടങ്ങിയത് പോലീസ് മനസ്സിലാക്കിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിപിഒമാരായ പ്രവീണും ഷിബുവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









