Isha: ഇഷയുടെ ആഭിമുഖ്യത്തിൽ 'ഫുഡ്‌ ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവൽ'; വൈവിധ്യമാർന്ന ഫലങ്ങളുടെ പ്രദർശനവും

Food Forest Cultivation and Dry Fruit Festival: മാങ്ങ, ചക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഫുഡ്‌ ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 02:59 PM IST
  • ജൂൺ 23ന് പുതുക്കോട്ടയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
  • പുതുക്കോട്ട ജില്ലയിലെ പുഷ്കരം സയൻസ് കോളേജിൽ വച്ചാണ് സെമിനാർ നടത്തുന്നത്
Isha: ഇഷയുടെ ആഭിമുഖ്യത്തിൽ 'ഫുഡ്‌ ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവൽ'; വൈവിധ്യമാർന്ന ഫലങ്ങളുടെ പ്രദർശനവും

ഇഷയുടെ ആഭിമുഖ്യത്തിൽ 'ഫുഡ്‌ ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു. ഇഷയുടെ കാവേരി കാളിങ് മൂവ്മെന്റിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മാങ്ങ, ചക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഫുഡ്‌ ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ജൂൺ 23ന് പുതുക്കോട്ടയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻആർസിബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോറിക്കള്ച്ചുറൽ റിസർച്ച് (ഐഐഎച്ച്ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ ടെക്നോളജി ഓൺട്രാപ്രേണർഷിപ് ആൻഡ് മാനേജ്മെന്റ് (എൻഐഎഫ്ടിഇഎം), സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ) എന്നീ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ALSO READ: മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം; സംസ്ഥാനത്ത് പാനീയ ചികിത്സാ വാരാചരണം

പുതുക്കോട്ട ജില്ലയിലെ പുഷ്കരം സയൻസ് കോളേജിൽ വച്ചാണ് സെമിനാർ നടത്തുന്നത്. കർഷകർ എത്ര പരിമിതമായ കൃഷി സ്ഥലമാണെങ്കിലും ഫലങ്ങൾ നട്ടുവളർത്താൻ ശ്രമിക്കണമെന്ന് കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോർഡിനേറ്റർ തമിഴ്മാരൻ പറഞ്ഞു. ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ ഫലങ്ങൾ കുറവാണ്. ഭൂരിഭാഗം ആളുകളും ഫാസ്റ്റ് ഫുഡിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ജനസാന്ദ്രതയുടെ 50 ശതമാനം ആളുകളും പ്രമേഹരോഗികളായി മാറിക്കഴിഞ്ഞു.

മണ്ണിന്റെ ജൈവാംശം 2045 മുതൽ 2050 വരെയുള്ള കാലയളവിൽ 40 മുതൽ 50 ശതമാനം വരെ കുറയുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മണ്ണിന്റെ ഉദ്പാദനക്ഷമത 10 ശതമാനം കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരങ്ങൾ, പ്രത്യേകിച്ചും ഫലവൃക്ഷങ്ങൾ നടുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിനും മണ്ണിന്റെ ജൈവാംശവും നീരുവകളെയും സംരക്ഷിക്കുന്നതിനും ഇവ സഹായിക്കുന്നുവെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഫലവൃക്ഷതൈ നടുന്നത് നല്ലൊരു മാർഗം ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം: സെമിനാർ

സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് വൈവിധ്യങ്ങളായ ചക്കകളുടെയും 100 കണക്കിന് വാഴപ്പഴങ്ങളുടെയും പ്രദർശനം ഉണ്ടാകും. കൂടാതെ ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കും. കേരളത്തിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ശാസ്ത്രജ്ഞരായ ഡോ. ഡി. ജഗന്നാഥൻ, ഡോ. ആർ. മുത്തുരാജ് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. ഇന്ത്യയിൽ വാഴകൃഷിയിൽ പ്രശസ്തനായ വിനോദ് സഹദേവൻ നായർ, കേരളത്തിലെ അറിയപ്പെടുന്ന കർഷകനായ റെജി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുക്കും. പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9442590081, 9442590079.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News