)
തൃശൂർ: വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട യുവാവ് തൂങ്ങി മരിച്ച നിലയിൽ. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ആറ് മാസം മുൻപാണ് മിഥുൻ ഉൾപ്പെടെ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു കിലോ മാംസം വാങ്ങിയെന്നായിരുന്നു കേസ്. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ജാമ്യത്തിൽ വിട്ടതിന് ശേഷവും മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
വ്യാഴാഴ്ച ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മൊബൈൽ ഫോൺ വാങ്ങാനായി മിഥുൻ പോയിരുന്നു. തുടർന്ന് മിഥുനെ വെള്ളിയാഴ്ച കാണാതായി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
മിഥുനെ സ്ഥിരം കാട്ടുപന്നിയെ വേട്ടയാടുന്ന ആളായി ചിത്രീകരിച്ചാണ് വനംവകുപ്പ് കേസ് എടുത്തതെന്നും അത്തരത്തിൽ തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ചിത്രീകരിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ശിങ്കാരിമേളം കലാകാരനും കെട്ടിടനിർമാണ തൊഴിലാളിയും ഓട്ടോറിക്ഷാ ഡ്രൈവറുമാണ് മരിച്ച മിഥുൻ. അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.