VS Achuthanandan's Health Latest Update: വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ നിലയിലല്ല.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി എന്നാണ് റിപ്പോർട്ട്.
വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ നിലയിലല്ല എന്നാണ് റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം വി എസ്സിന് ഡയാലിസിസ് പുനരാരംഭിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘം വിലയിരുത്തിയിട്ടുണ്ട്.
വിഎസിൻ്റെ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. ആയതിനാൽ ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഡയാലിസിസ് പുനരാരംഭിച്ചത്.
ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.