"നാണമില്ലേ മുഖ്യാ" പിണറായിയോട് സെന്‍കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത് സെന്‍കുമാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാകാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയാണ് സെന്‍കുമാറിനെ ചോടിപ്പിച്ചത്.റിട്ടയർ ചെയ്ത ആഴ്ച മുതൽ കള്ള കേസുകൾ എടുത്ത പോലീസ് എന്നെ സഹായിച്ചുവെന്നു മുഖ്യ മന്ത്രി.

Last Updated : Feb 4, 2020, 12:47 AM IST
  • പോലിസ് തന്‍റെ സമ്മര്‍ദത്തിന് വഴങ്ങി കേസേടുത്തെന്ന് പറയുന്നതില്‍ നാണമില്ലേ മുഖ്യാ എന്ന ചോദ്യമാണ് മുന്‍ ഡിജിപി ഉയര്‍ത്തുന്നത്.
"നാണമില്ലേ മുഖ്യാ" പിണറായിയോട് സെന്‍കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത് സെന്‍കുമാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാകാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയാണ് സെന്‍കുമാറിനെ ചോടിപ്പിച്ചത്.റിട്ടയർ ചെയ്ത ആഴ്ച മുതൽ കള്ള കേസുകൾ എടുത്ത പോലീസ് എന്നെ സഹായിച്ചുവെന്നു മുഖ്യ മന്ത്രി.

ആ കേസുകൾ കള്ളമാണെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടെത്തി പിഴ വരെയിട്ടു.

ആ പോലീസ് മേധാവിയുള്ള പോലീസ്.ശബരിമലയിൽ ,നവോഥാന മതിൽ പണിതു ,രാത്രിയിൽ അവിശ്വാസി എസ്ഡിപിഐ കാരിയെ മലകയറ്റിയ സംഭവത്തിൽ 2019 ജനുവരി 2,3 തീയതികളിൽ വിശ്വാസി സമൂഹം നടത്തിയ സമരങ്ങളിൽ ,അതുമായി നേരിട്ടു ബന്ധമില്ലാത്ത എന്റെയും ഡോക്ടർ കെഎസ്സ് രാധാകൃഷ്ണന്റെയും പേരിൽ നൂറു കണക്കിന് കള്ളകേസുകൾ എടുത്ത പോലീസ്, ആ പോലിസ് തന്‍റെ സമ്മര്‍ദത്തിന് വഴങ്ങി കേസേടുത്തെന്ന് പറയുന്നതില്‍ നാണമില്ലേ മുഖ്യാ എന്ന ചോദ്യമാണ് മുന്‍ ഡിജിപി ഉയര്‍ത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍ഡിജിപി വിമര്‍ശനം ഉന്നയിച്ചത്.

Trending News