മുന്‍ മന്ത്രി എം കമലം അന്തരിച്ചു

കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കമലം കോഴിക്കോട് അന്തരിച്ചു.95 വയസ്സായിരുന്നു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Last Updated : Jan 30, 2020, 08:35 AM IST
  • 1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വനിതാസംവരണമായിരുന്നു.
    നേതാക്കള്‍ വീട്ടില്‍വന്ന് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.
    അവിടെന്നു തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനം പിന്നീട് കോണ്‍ഗ്രസിലെ സമ്മുന്നതയായ നേതാക്കളില്‍ ഒരാളായി മാറി.
മുന്‍ മന്ത്രി എം കമലം അന്തരിച്ചു

കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കമലം കോഴിക്കോട് അന്തരിച്ചു.95 വയസ്സായിരുന്നു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.1982 മുതല്‍ 1987 വരെ യാണ് കമലം മന്ത്രിയായിരുന്നത്.

 1982 ല്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടു.
കെപിസിസി വൈസ് പ്രസിഡന്റ്‌ ,ജെനെറല്‍ സെക്രട്ടറി എ ഐ സി സി മെമ്പര്‍ തുടങ്ങിയ ചുമതലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.വനിതാ കമ്മീഷന്‍ ചെയര്‍പെഴ്സണായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്തും വിമോചന സമരകാലത്തും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 
കൊണ്ഗ്രെസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കമലം   സംഘടനാ കോണ്‍ഗ്രെസ്,ജനതാപാര്‍ട്ടി ,പിന്നീട് ജനത (ഗോപാലന്‍)കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കമലവും കോണ്‍ഗ്രെസ്സില്‍ മടങ്ങിയെത്തി.
ഇന്ദിരാഗന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു കമലം.

1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വനിതാസംവരണമായിരുന്നു. 
നേതാക്കള്‍ വീട്ടില്‍വന്ന് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.
അവിടെന്നു തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനം പിന്നീട് കോണ്‍ഗ്രസിലെ സമ്മുന്നതയായ നേതാക്കളില്‍ ഒരാളായി മാറി.

ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംസ്‌കൃതത്തിലുമെല്ലാം താത്പര്യമുള്ളയാളായിരുന്നു. 
അതുകൊണ്ടുതന്നെ കമലത്തിന്റെ പ്രസംഗത്തിലും അതിന്റെ സ്വാധീനമുണ്ടായിരുന്നു.
എം.യതീന്ദ്രദാസ്‌ പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

Trending News