''മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 'കൺസൾട്ടൻസിയെ' ഏൽപ്പിക്കണം"

ദിവസവും മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ഇനി 'കൺസൾട്ടൻസിയെ'  ഏൽപ്പിക്കുന്നത് നന്നായിരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാനും 

Last Updated : Aug 8, 2020, 03:52 PM IST
  • മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ഇനി 'കൺസൾട്ടൻസിയെ' ഏൽപ്പിക്കുന്നത് നന്നായിരിക്കുമെന്ന് എന്‍ഡിഎ
  • "'കടക്കൂ പുറത്ത്', എന്ന് പത്രക്കാരോട് അദ്ദേഹം പറഞ്ഞില്ല എന്ന് മാത്രം"
  • മുഖ്യമന്ത്രിയുടെ ഓഫീസുമായി സപ്നയ്ക്കുള്ള അടുത്ത ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല
  • പത്രക്കാർ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചാൽ അവരോടുള്ള ദേഷ്യം മറയ്ക്കാൻ മുഖ്യമന്ത്രിക്ക് ആവുന്നില്ല
''മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 'കൺസൾട്ടൻസിയെ' ഏൽപ്പിക്കണം"

കൊച്ചി:ദിവസവും മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ഇനി 'കൺസൾട്ടൻസിയെ'  ഏൽപ്പിക്കുന്നത് നന്നായിരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാനും 
എൻ ഡി എ   ദേശീയ സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് പറഞ്ഞു.

പത്രക്കാർ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചാൽ അവരോടുള്ള ദേഷ്യം മറയ്ക്കാൻ മുഖ്യമന്ത്രിക്ക് ആവുന്നില്ല. 
എൻ ഐ എ  കോടതിയിൽ കൊടുത്ത സ്റ്റേറ്റ്മെൻറ്  വച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി  സപ്നയ്ക്കുള്ള അടുത്ത ബന്ധം 
സംബന്ധിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. 'കടക്കൂ പുറത്ത്' ', എന്ന് പത്രക്കാരോട് അദ്ദേഹം പറഞ്ഞില്ല എന്ന് മാത്രം. 
അതിന് തൊട്ടടുത്ത് വരെ എത്തിയെന്നും  തോമസ് പറഞ്ഞു

 പ്രളയവുമായി ബന്ധപ്പെട്ടു പാവപ്പെട്ടവർക്ക് വീട് പണിയുവാൻ യു എ ഇ യിൽ നിന്ന് ലഭിച്ച 20  കോടി രൂപ ലഭിച്ചപ്പോൾ അതിൽ നിന്നുള്ള കമ്മീഷനാണ് 
ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ എന്ന സ്വപ്നയുടെ മൊഴി  മുഖ്യമന്ത്രിയുടെ  റോൾ വ്യക്തമായി പുറത്തു കൊണ്ടുവരും. 
ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക്   തൊട്ടു തലേദിവസം സ്വപ്നയും ശിവശങ്കറും വിമാനമാർഗ്ഗം അവിടെയെത്തിയിരുന്നു 
എന്നത് തെളിവിൽ വന്നു . അവരാണ് കാര്യങ്ങൾ ഏർപ്പാട് ചെയ്തത് എന്നുള്ളത് വ്യക്തമാണ് എന്നും പിസി തോമസ്‌ കൂട്ടിചേര്‍ത്തു.

Also Read:സ്വര്‍ണ്ണക്കടത്ത്;മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി;ഇതാണോ മാധ്യമ ധര്‍മ്മമെന്ന് പിണറായി വിജയന്‍!

 

കേന്ദ്ര സർക്കാരിൻറെ അനുമതി കൂടാതെ ആകെ 20 കോടി രൂപ വിദേശ രാജ്യത്ത് നിന്ന് എങ്ങനെ വാങ്ങി എടുത്തു എന്ന് മുഖ്യമന്ത്രി ഉത്തരം  
പറയേണ്ടിവരും.  അദ്ദേഹം പ്രതിയാകും എന്നതിൽ സംശയമില്ല എന്ന് തോമസ്‌ പറഞ്ഞു. 
ഇതുവരെ എല്ലാം ശിവശങ്കരൻ മാത്രമാണു ചെയ്തതു  എന്ന് പറഞ്ഞു നിന്ന മുഖ്യമന്ത്രിയ്ക്ക് , താൻ കൂടി പോയി ഒപ്പിട്ടു   
വാങ്ങിയ തുക സംബന്ധിച്ച എന്തു പറയാൻ പറ്റും എന്നത്  കേരളം ഉറ്റു  നോക്കി നിൽക്കുകയാണ് എന്നും തോമസ് കൂട്ടിചേര്‍ത്തു.

Trending News