''അദാനി യോടും സ്വപ്ന യോടും കുചേലനോടും മുഖ്യമന്ത്രിക്ക് സമദൂരം''

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ നേതാവ് പി.സി. തോമസ്.

Last Updated : Aug 25, 2020, 11:40 AM IST
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ
  • അദാനിയെ തോൽപ്പിക്കാൻ 'അദാനിയുടെ ഏറ്റവും സ്വന്തപ്പെട്ട വക്കീൽ
  • കേരളത്തിൻറെ ഗതികേട് എന്ന വസാനിക്കുമെന്നാണ് മലയാളികൾ നോക്കിയിരിക്കുന്നത്
  • രണ്ടു കോടി മുടക്കിയാലും മുഖ്യമന്ത്രിയുടെ നീതീ ബോധത്തെ കുറ്റപ്പെടുത്താൻ ആകുമോ?
''അദാനി യോടും സ്വപ്ന യോടും കുചേലനോടും മുഖ്യമന്ത്രിക്ക് സമദൂരം''

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ നേതാവ് പി.സി. തോമസ്.

കോടീശ്വരനായ 'അദാനി'എന്ന   കുബേരനോടും, 'സാധാരണക്കാരിയായ' 'സ്വപ്ന' യോടും പാവപ്പെട്ടവനായ 'കുബേരനോ'ടും ഒരേ സ്നേഹവും അടുപ്പവും  
നിലനിർത്തുക എന്ന  വിശാല കാഴ്ചപ്പാടാണ്  'തുല്യനീതി' നടപ്പാക്കാൻ ആഗ്രഹിക്കുന്ന കേരള മുഖ്യമന്ത്രിക്കുള്ളതെന്ന് കേരള കോൺഗ്രസ് ചെയർമാനും 
എൻ ഡി എ  ദേശീയ സമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ  പിസി തോമസ് പരിഹസിച്ചു.

അദ്ദേഹത്തെ ആർക്കെങ്കിലും കുറ്റപ്പെടുത്താൻ പറ്റുമോ?  ഒരേരീതിയിൽ എല്ലാവരേയും കാണുകയും,സമദൂരം പുലർത്തുകയും ചെയ്യുന്ന 'നീതിമാൻ' 
ആയതുകൊണ്ടാവാം , വിമാനത്താവള കാര്യത്തിൽ അദാനിയുടെ നിയമ കമ്പനിയോട്(വക്കീൽ) തന്നെ കോടികൾ മുടക്കി ആണെങ്കിലും ഉപദേശം തേടിയത്. 
ലേലത്തിൽ പങ്കു കൊള്ളുന്ന 'കൊമ്പനെ" തോൽപ്പിക്കാൻ അതേ കൊമ്പൻറെ വീട്ടിലെ വക്കീലിനെ തന്നെ വൻ തുക മുടക്കി  കണ്ടുപിടിച്ചല്ലോ, 
അദാനിയെ തോൽപ്പിക്കാൻ 'അദാനിയുടെ ഏറ്റവും സ്വന്തപ്പെട്ട വക്കീൽ,' എന്ന  'കൂർമബുദ്ധി' നമ്മുടെ മുഖ്യമന്ത്രിക്കുണ്ട് എന്ന്  തോമസ് പറഞ്ഞു. 

Also Read:മകളുടെ പേരിൽ കോടികൾ മുടക്കി വീട്; സിഐടിയു സംസ്ഥാന നേതാവിനെതിരെ വിജിലൻസിനും പാർട്ടിക്കും പരാതി!
 

കേരളത്തിൻറെ  ഗതികേട് എന്ന വസാനിക്കുമെന്നാണ് മലയാളികൾ നോക്കിയിരിക്കുന്നത്.  സ്വർണ്ണക്കള്ളക്കടത്ത്, കോടികളുടെ  
കൺസൾട്ടൻസി, വിദേശ കരാർ, കമ്മീഷൻ, കോടീശ്വര കമ്പനികളുമായി ബന്ധം, ഇവയൊക്കെ  മുഖ്യമന്ത്രിയുടെ ഓഫീസ് 
വരെ എത്തിക്കാൻ  ഇപ്പോഴത്തെ ഭരണകക്ഷിക്കല്ലാതെ ആർക്കെങ്കിലും ഇന്നേവരെ  കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്ന പിസി തോമസ്‌ 
അങ്ങനെയും ഉണ്ട് പുതിയ സോഷ്യലിസം എന്ന്  പറഞ്ഞു.
രണ്ടു കോടി മുടക്കിയാലും മുഖ്യമന്ത്രിയുടെ നീതീ ബോധത്തെ കുറ്റപ്പെടുത്താൻ ആകുമോ എന്നും  തോമസ് ചോദിക്കുന്നു.

Trending News