കോഴിക്ക് കാലുകൾ എത്രയാണ്? രണ്ടല്ലേ.. എന്നാൽ നാല് കാലുള്ള കോഴിയെ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അത്ഭുതം തോന്നാം എന്നാൽ സംഗതി സത്യമാണ്. പാലക്കാടാണ് നാല് കാലുള്ള ഒരു അത്ഭുത കോഴിയെ കണ്ടത്. പാലക്കാട് മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴിക്കാണ് നാല് കാലുകൾ കണ്ടെത്തിയത്. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി.
മണ്ണാർക്കാട് സിപിഎം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്. രണ്ടു ദിവസം മുൻപ് കോഴി ഫാമിൽ നിന്നും വിൽപ്പനക്കെത്തിയ കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് വ്യത്യസ്തതകണ്ട കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലെത്തി. കോഴിയെ കണ്ട് നിരവധി പേർ വിലക്ക് ആവശ്യപ്പെട്ടെങ്കിലും നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.