)
പാലക്കാട്: സർക്കാർപതി ആദിവാസി ഉന്നതിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞാണ് മരിച്ചത്. പാർഥിപൻ-സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്. 2.200 കിലോഗ്രാം മാത്രമായിരുന്നു നാലുമാസം പ്രായമായ കനിഷ്കയുടെ തൂക്കം. ഇന്നലെ പുലർച്ചെയാണ് സംഭവം. കുഞ്ഞിന് പാൽ കടുത്ത് കൊണ്ടിരിക്കുമ്പോൾ അനക്കമില്ലാതെ വന്നതോടെ പാലക്കാട് സർക്കാർ വനിതാ-ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ദമ്പതികളുടെ ആദ്യ കുഞ്ഞും 2 വർഷം മുൻപ് സമാന രീതിയിൽ മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.