Kasaragod Family Suicide News: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇളയമകൻ രാകേഷ് മരിച്ചത്.

കാസർകോട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ നടത്തിയ കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ദമ്പതികളുടെ ഇളയമകൻ രാകേഷ് (35) ആണ് മരിച്ചത്. നാലംഗ കുടുംബത്തിലെ മൂന്ന് പേരും നേരത്തെ മരിച്ചിരുന്നു.
ഗൃഹനാഥൻ ഗോപിയും (58) ഇയാളുടെ ഭാര്യ ഇന്ദിരയും (55) മൂത്ത മകൻ രഞ്ജേഷുമാണ് (37) മുൻപ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാകേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ALSO READ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
ഓഗസ്റ്റ് 28ന് പുലർച്ചെയാണ് ഗോപിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സാമ്പത്തി ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അയൽവാസിയെ പുലർച്ചെ വിളിച്ച് ഗോപിയാണ് തങ്ങൾ ആസിഡ് കുടിച്ചതായി അറിയിച്ചത്.
ഇതോടെയാണ് ആത്മഹത്യാശ്രമം പുറത്ത് അറിഞ്ഞത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. ഇവരെ ആശുപത്രിയിലെത്തിച്ചു. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മൂന്ന് പേരും അന്ന് തന്നെ മരിച്ചു. രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.