)
എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. അർധരാത്രിയോടെയാണ് ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പരിക്കേറ്റ തീര്‍ത്ഥാടകരുടെ നില ഗുരുതരമല്ല.
അതേസമയം ഇന്നലെ പത്തനംതിട്ട എരുമേലി കണമലയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നിസാരപരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വിവരം.
തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് പോവുകയായിരുന്ന തീര്‍ത്ഥാടകരുടെ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടമുണ്ടായിരുന്നു. കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചായിരുന്നു നിയന്ത്രണം വിട്ട വാഹനം തെന്നിമാറിയത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനം തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.