)
വയനാട്: വൈത്തിരിയിൽ പിടിച്ചെടുത്ത കുഴല്‍പ്പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. വൈത്തിരി സ്റ്റേഷന് എസ്.എച്ച്.ഒ അടക്കമുള്ള നാല് പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. വൈത്തിരി സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് നടപടി. എല്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം. ചുണ്ടേല്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അന്വേഷണം നടന്നത്. വിദേശത്ത് നിന്ന് വന്ന യുവാവിന്റെ കൈവശം 3.3ലക്ഷം രൂപയുണ്ടായിരുന്നു. മലപ്പുറം സ്വദേശികൾക്ക് നല്‍കാനായി ചുണ്ടേലിന് സമീപം ദേശീയപാതയില്‍ നിൽക്കുന്നതിനിടെയാണ് വൈത്തിരി പൊലീസ് പണം പിടികൂടിയത്. എന്നാൽ പണം പിടിച്ചെടുത്തതിന് ശേഷം അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ സംഭവം റിപ്പോർട്ട് ചെയ്യുകയോ ഒന്നും പൊലീസ് ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് യുവാവ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാര്‍ സംഭവം മറച്ചുവെച്ചതാണെന്ന് വ്യക്തമായി. ജില്ലാ പൊലിസ് മേധാവി തബോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര മേഖല ഐ.ജി രാജ്പാല് മീണയാണ് നടപടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.