പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ജലരേഖകളായി...

പിണറായി സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് കേരളത്തെ സാമ്പത്തിക കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്‍റെയും അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ടെന്നു  ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

Last Updated : May 25, 2020, 09:14 PM IST
പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ജലരേഖകളായി...

പിണറായി സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് കേരളത്തെ സാമ്പത്തിക കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്‍റെയും അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ടെന്നു  ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

പുതിയ ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഒന്നും നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കേരളത്തെ കരകയറാനാകത്ത കടക്കെണിയിലാണ് കുടുക്കിയത്.

അതേസമയം സ്വജനപക്ഷപാതവും ധൂര്‍ത്തും മൂലം അനാവശ്യച്ചെലവുക ള്‍ വര്‍ദ്ധിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായ മേഖലയില്‍ യാതൊരു തരത്തിലുമുള്ള  ആധുനികവല്‍ക്കരണമോ വൈവിധ്യവല്‍ക്കരണമോ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പുതിയ ഒരു പദ്ധതിയും ഈ കാലയളവി ല്‍ ആരംഭിച്ചിട്ടുമില്ല. ഓഖി ചുഴലിക്കാറ്റും പ്രളയങ്ങളും വരുത്തിവച്ച ദുരന്തങ്ങള്‍ മറികടക്കുന്നതിനായി കിട്ടിയ കേന്ദ്ര സഹായവും ദുരിതാശ്വാസ നിധിയിലെ സംഭാവനകളും യഥാവിധി ഉപയോഗിച്ചില്ലെന്നു മാത്രമല്ല, പാര്‍ശ്വവര്‍ത്തികള്‍ക്ക് തട്ടിപ്പു നടത്താനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. \

മെയ്‌ 20ന് പിടിച്ചെടുത്ത പലഹാരം തയാറാക്കിയത് മെയ്‌ 26ന്...

 

പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ജലരേഖകളായി മാറി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കി സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും തൊഴിലാളികളെയും വഞ്ചിച്ചു.

പി.എസ്.സി യുടെയും യൂണിവേര്‍‌സിറ്റി പരീക്ഷകളുടെയും എല്ലാ വിശ്വാസ്യതകളും സര്‍ക്കാ ര്‍ തകര്‍ത്തു. പോലീസ് അതിക്രമങ്ങളും ലോക്കപ്പ് മരണങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും വര്‍ദ്ധിച്ചു.

 സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വിശ്വാസി സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റവും സംസ്ഥാനത്തിന്‍റെ ക്രമസമാധാന നിലയെ തകരാറിലാക്കി. പ്രതിപക്ഷ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാത്ത ജനാധിപത്യ വിരുദ്ധ സമീപനവുമാണ് നാലുവര്‍ഷവും സര്‍ക്കാര്‍ തുടര്‍ന്നതെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

Trending News