വാല്‍വ് മാറ്റണം; ശുദ്ധജല വിതരണം മുടങ്ങും

തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Last Updated : Mar 7, 2020, 08:32 PM IST
വാല്‍വ് മാറ്റണം; ശുദ്ധജല വിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

മാര്‍ച്ച് 10 രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ജല വിതരണം മുടങ്ങുക.
അരുവിക്കരയില്‍നിന്നു വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പെപ്പ്ലൈനിലെ വാല്‍വ് അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനാലാണിത്.

ഇതിനായി അരുവിക്കരയിലെ 74 എംഎല്‍ഡി ജല ശുദ്ധീകരണശാല താല്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരു൦

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍ : തിരുമല, പി റ്റി പി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമന്‍കടവ്, കല്ലുമല, മണ്ണറക്കോണം, പുന്നയ്ക്കാമുകള്‍, മുടവന്‍മുഗള്‍, പൂജപ്പുര, കരമന, നേമം, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, അമ്പലത്തറ ബീമാപള്ളി പൂന്തുറ, വലിയതുറ, വള്ളക്കടവ്.

Trending News