Fridge Exploded: പുക ഉയര്‍ന്ന കണ്ട് പുറത്തിറങ്ങി, പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കാര്യവട്ടത്ത് വീട്ടിൽ വൻ തീപിടിത്തം

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ അടുക്കള പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 07:12 PM IST
  • വിദ്യാർത്ഥികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുകയായിരുന്നു.
  • ഇവർ ഉടന്‍ തന്നെ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
  • പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.
Fridge Exploded: പുക ഉയര്‍ന്ന കണ്ട് പുറത്തിറങ്ങി, പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കാര്യവട്ടത്ത് വീട്ടിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം. വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്ന വീട്ടിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ അടുക്കള പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്യ അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Add Zee News as a Preferred Source

വിദ്യാർത്ഥികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇവർ ഉടന്‍ തന്നെ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമസ്ഥർ അറിയിച്ചതിന് പിന്നാലെ കഴക്കൂട്ടത്തുനിന്ന് അഗ്‌നി രക്ഷാസേന എത്തി തീയണച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News