)
കൊല്ലം: സോളാർ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പത്തനാപുരം മാങ്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ചാണ്ടി ഉമ്മൻ തുറന്നടിച്ചത്. ഗണേഷ് കുമാറിൽ നിന്ന് ഇത്രയും നീചമായ പ്രവൃത്തികൾ തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോളാർ പരാതിക്കാരിയുടെ കത്ത് 18 പേജിൽ നിന്നും 21 ആയി വർധിച്ചതിന് പിന്നിൽ ഗണേഷ് കുമാറാണെന്നും ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം എന്നെങ്കിലും പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നുമാണ് വിശ്വാസമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നീതിക്ക് നിരക്കാത്തതായി ഉമ്മൻ ചാണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ടുള്ള സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും ഒക്കെ യാത്രകൾ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്ന് ചാണ്ടി ഉമ്മൻ പരിഹസിച്ചു. ഗണേഷിന്റെ അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നിട്ടും അദ്ദേഹത്തിന്റെ മകൻ ഇത്തരത്തിൽ നീചമായ പ്രവർത്തികൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ജനങ്ങൾക്ക് ഇതൊക്കെ മനസ്സിലായിട്ടുണ്ടെന്നും ഗണേഷ് കുമാറിന്റെ ഇത്തരം നിലപാടുകൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.