close

News WrapGet Handpicked Stories from our editors directly to your mailbox

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്.

Updated: Jul 20, 2019, 01:05 PM IST
ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

ആലുവ: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ഒന്നേകാല്‍ കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്.

ഇടപാടുകാരുടെ ആവശ്യാനുസരണം ബംഗളൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണക്കാരനാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതിന്‍റെ പേരില്‍ രണ്ട് കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഈ രോഹിത്.