കൊച്ചിയില്‍ കഞ്ചാവ് വേട്ട; സിനിമാ നടന്‍ അറസ്റ്റില്‍

മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബംഗളൂരൂ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു.   

Last Updated : May 3, 2019, 08:00 AM IST
കൊച്ചിയില്‍ കഞ്ചാവ് വേട്ട; സിനിമാ നടന്‍ അറസ്റ്റില്‍

കൊച്ചി: കഞ്ചാവുമായി സിനിമാ നടന്‍ കൊച്ചിയില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട്‌  കൊച്ചിയില്‍ വച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്.

മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബംഗളൂരൂ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിനിമാ ഷൂട്ടിംഗ് സൈറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാറിന് ലഭിച്ച പരാതിയിന്‍മേല്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.

Trending News