മരട്: ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്‌ളാറ്റ് ഉടമകള്‍!!

പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു.

Sneha Aniyan | Updated: Sep 26, 2019, 06:10 PM IST
മരട്: ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്‌ളാറ്റ് ഉടമകള്‍!!

കൊച്ചി: മരട് ഫ്ലാറ്റുകളിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്‌ളാറ്റ് ഉടമകള്‍!!

ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളില്‍ കുടിവെള്ളവും എത്തിച്ചാണ് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. 

സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഫ്ലാറ്റുകളിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

വ്യാഴാഴ്ച രാവിലെയോടെയാണ് കെഎസ്ഇബി, ജല അതോറിറ്റി അധികൃതര്‍ 
നടപടികള്‍ സ്വീകരിച്ചത്. 

എന്നാല്‍ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. 

പട്ടിണി സമരമുള്‍പ്പടെയുള്ള സമരനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

വെ​ള്ള​വും വെ​ളി​ച്ച​വും പാ​ച​ക​വാ​ത​ക​വും നി​ഷേ​ധി​ക്കു​ന്ന​ത്​ ക​ടു​ത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും  ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചിരുന്നു.

അതേസമയം, മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കി. പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

ഒക്ടോബര്‍ 11മുതല്‍ ആരംഭിച്ച് മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. 

ഞായറാഴ്ച്ച മുതല്‍ ഫ്ലാറ്റുകള്‍ ഒഴിപ്പിച്ച്‌ തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും.

ഒ​ന്നി​നും മൂ​ന്നി​നു​മി​ട​യി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളിലെയും 750 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള കെ​ട്ടിടങ്ങളിലെയും താമസക്കാര്‍ക്ക് നോട്ടീസ് നല്‍കും. 

Tags: