)
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന സെഷൻ പതിനൊന്നരവരെയാണ്.
എസ്എൻഡിപി യോഗം ജനറം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമാഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കാറിലാണ വെള്ളാപ്പള്ളിയും എത്തിയത്. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമത്തിന് തുടക്കമായത്. എത്താൻ 3500 [പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ രജിസ്റ്റർ ചെയ്തവർക്ക് പാസ് മുഖേനയാണ് പ്രവേശനം നൽകുന്നത്.
രാവിലെ ഭജനയ്ക്കുശേഷം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർഥനയോടെയായിരുന്നു ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. മൂന്ന് സെഷനുകളിലായി നടക്കുന്ന ചർച്ചകളിൽ റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടർന്ന് സമാന്തര ചർച്ചകളും നടക്കും.
ഉച്ചയ്ക്ക് 12 ന് തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേ സമയം ചർച്ചകൾ നടക്കും. ഉച്ചയ്ക്ക് രണ്ടിന് വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയും തുടർന്ന് 3:20 ന് ചർച്ചകളുടെ സമാഹരണവും ഉണ്ടാവും. ശേഷം പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനമാണ് സംഗമത്തിന്റെ പ്രധാന ചർച്ചാവിഷയം. 3,000 പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ അവതരിപ്പിക്കും. മാത്രമല്ല ഈ പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ സ്പോൺസർമാരെ കണ്ടെത്തുകയാണ് സംഗമത്തിൻ്റെ പ്രധാന ലക്ഷ്യവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.