വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍

ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള ബുക്കിംഗിനാണ് ഇളവുകള്‍ ലഭിക്കുന്നത്.  

Last Updated : Apr 22, 2019, 01:15 PM IST
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍

കണ്ണൂര്‍: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍.  ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  

അതും ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള ബുക്കിംഗിനാണ് ഇളവുകള്‍ ലഭിക്കുന്നത്.  ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത് 2765 രൂപ മുതലാണ്. വിദേശ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7000 രൂപ മുതലാണ് ആരംഭിക്കുന്നത്.

കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-ഹൈദരാബാദ്-കൊച്ചി റൂട്ടില്‍ 3548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്‌സൈറ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ്.    

കണ്ണൂര്‍-ചെന്നൈ-പൂനെ റൂട്ടില്‍ 3839 രൂപ മുതല്‍ ഇളവ് ലഭിക്കും. കണ്ണൂര്‍-ബംഗളൂരൂ-ലഖ്നൗ റൂട്ടില്‍ 3788 രൂപ മുതലാണ് ടിക്കട്റ്റ് നിരക്ക്. ഗോ എയര്‍ ബംഗളൂരുവില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Trending News