കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 1,200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold rate) വന്‍ ഇടിവ്.  ഈ മാസത്തിലെ ഏറ്റവും വലിയ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

Last Updated : Nov 10, 2020, 03:16 PM IST
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഈ മാസത്തിലെ ഏറ്റവും വലിയ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
  • ചൊവ്വാഴ്ച ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് കുറഞ്ഞത്‌. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഇന്നത്ത വില്‍പ്പന നിരക്ക്.
കേരളത്തില്‍  സ്വര്‍ണവിലയില്‍ വന്‍ ഇടിവ്,  പവന് 1,200 രൂപ കുറഞ്ഞു

Kochi: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold rate) വന്‍ ഇടിവ്.  ഈ മാസത്തിലെ ഏറ്റവും വലിയ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ്  കുറഞ്ഞത്‌.  ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഇന്നത്ത  വില്‍പ്പന നിരക്ക്. നവംബര്‍ 9ന് ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ (Gold Price)  കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച 100 ഡോളറിന്‍റെ ഇടിവ് രേഖപ്പെടുത്തി. 

രാജ്യാന്തര തലത്തില്‍ കൊവിഡ് അനിശ്ചിതങ്ങള്‍ തുടരുന്നതും, കൊവിഡ് വാക്‌സിന്‍ വാര്‍ത്തയും, ശക്തമായ വില്പനയും, ഡോളര്‍ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ ഇടയാക്കി.  അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അകന്നതോടെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. 

കഴിഞ്ഞ ആഗസ്റ്റ് 7,8,9 തിയതികളിലാണ് സ്വര്‍ണ വില സര്‍വകാല നേട്ടമായ പവന് 42,000 രൂപയിലെത്തിയത്.

Also read: 2 ദിവസം, 81 ലക്ഷം രൂപയുടെ സ്വർണം; അഞ്ച് യാത്രക്കാർക്ക് കുരുക്ക്

ദീപാവലിയ്ക്ക്  (Deepawali) തൊട്ടുമുന്‍പ്  സ്വർണത്തിന്‍റെയും വെള്ളിയുടെയും വില ഇന്ത്യൻ വിപണിയിൽ കുത്തനെ ഇടിഞ്ഞത്  ഫെസ്റ്റിവല്‍  ഷോപ്പിംഗ് നടത്താൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായിരിയ്ക്കുകയാണ്.  

 

Trending News