സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം, നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണ വില

കേരളത്തിൽ സ്വർണ വില വീണ്ടും കൂപ്പുകുത്തി, നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ്  ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 

Last Updated : Nov 20, 2020, 01:05 PM IST
  • കേരളത്തില്‍ സ്വർണവില (Gold rate) പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.
  • പവന് 37,520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്.
സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം,  നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍  സ്വർണ വില

Kochi: കേരളത്തിൽ സ്വർണ വില വീണ്ടും കൂപ്പുകുത്തി, നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ്  ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 

കേരളത്തില്‍ സ്വർണവില (Gold rate) പവന് 80 രൂപയാണ് ഇന്ന്  കുറഞ്ഞത്. പവന് 37,520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. 

നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38,880 രൂപയാണ്.

ആഗോള വിപണിയിലും ഇന്ന് സ്വർണ്ണ വില  (Gold price)  ഇന്ന് കുറഞ്ഞു. കോവിഡ്  വാക്സിൻ പ്രതീക്ഷയിൽ സ്വർണ വില ചാഞ്ചാടുകയാണ്. വാക്സിന്‍ കണ്ടെത്തുമെന്ന ശുഭാപ്തിവിശ്വാസം സ്വര്‍ണ്ണത്തിന്‍റെ മേല്‍ സമ്മർദ്ദം ചെലുത്തിയതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,200 രൂപ കുറഞ്ഞിരുന്നു. 

Also read: ജ്വല്ലറി പൂട്ടിച്ച ദീപാവലി ഓഫര്‍ ..!

ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഇപ്പോൾ 6,000 രൂപയുടെ കുറവുണ്ട്. 

അതേസമയം, ഉത്സവ കാലം കഴിഞ്ഞതിന് ശേഷവും  സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത് ഉപഭോക്താക്കളെ വിപണിയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്... 

Trending News