സ്വർണ്ണ കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംഗതിയുടെ ചുരുളഴിയുന്നത്.   

Last Updated : Jul 6, 2020, 11:49 PM IST
സ്വർണ്ണ കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

തിരുവനന്തപൂരം:  UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. അമ്പലമുക്കിലെ ഫ്ലാറ്റിൽ ആണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. ഒരു മണിക്കൂറോളമാണ് കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. 

Also read: സ്ഥിരമായി മദ്യപിച്ചെത്തും; ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ..!! 

ഈ കേസിലെ മുഖ്യ ആസൂത്രിതയെന്നു കരുതുന്ന സ്വപ്ന സുരേഷ്  UAE കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു.  ഇവർ ഇപ്പോൾ ഒളിവിലാണ്.  കഴിഞ്ഞ ദിവസമാണ് UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബഗേജിൽ നിന്ന് 30 കിലോ സ്വർണം പിടികൂടിയത്.  ഭക്ഷണ സാധാനമെന്ന പേരിലാണ് ബാഗേജ് എത്തിയത്.  

Also read:മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ

എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംഗതിയുടെ ചുരുളഴിയുന്നത്.  തുടർന്ന് കോൺസുലേറ്റിലെ പിആർഒ എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.    സ്വപ്നയും ഇയാളും ചേർന്നാണ് സ്വർണ്ണക്കടത്ത് നടത്തിയിരുന്നത് എന്നാണ് സൂചന. ഒരു ഇടപാടിൽ ഇവര്ക്ക് 25 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.  

ഇതിനിടയിൽ സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകളിലെ അപാര്‍ട്‌മെന്റില്‍ ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് അയൽക്കാർ ആരോപിച്ചു.  

More Stories

Trending News